നിങ്ങൾ PSC, SSC, BANK, Railway പരീക്ഷകളിൽ തയ്യാറെടുക്കുന്ന ഒരു വ്യക്തി ആണോ? എങ്കിൽ ഒരു മിനുട്ട് സമയം എടുത്ത് ഇതൊന്നു വായിക്കു.
മത്സരപ്പരീക്ഷകളിൽ ഒക്കെ ആകെ ഒരു മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്, പണ്ടത്തെപ്പോലെ കുറെ ചോദ്യങ്ങൾ കാണാതെ പഠിച്ചു പരീക്ഷക്ക് പോയി എഴുതുന്ന ആ കാലം ഒക്കെ കഴിഞ്ഞു., "പോളോ കളിച്ചുകൊണ്ടിരുന്നപ്പോൾ കുതിരപ്പുറത്തുനിന്നു വീണുമരിച്ച ഡൽഹി സുൽത്താൻ ആര്?", "പടിക്കെട്ടിൽ നിന്നുവീണുമരിച്ച ഡൽഹി സുൽത്താൻ ആര്?" "ആദ്യമായി ബജറ്റ് അവതരിപ്പിക്കാൻ വന്ന മന്ത്രി കൊണ്ടുവന്ന പെട്ടിയുടെ നിറം എന്ത്"- ഇങ്ങനെ ഒക്കെയുള്ള ചോദ്യങ്ങൾ ഇപ്പോൾ കേരള പി.എസ്.സി പോലും ചോദിക്കാറില്ല, പരീക്ഷകളിലും ഒരു നവോദ്ധാനം വന്നിരിക്കുന്നു എന്ന് വേണം കരുതാൻ, ആനുകാലിക സംഭവങ്ങളിൽ (Current Affairs) അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ആണ് ഇപ്പോൾ കൂടുതലും ചോദിച്ചുകാണുന്നത്. General knowledge എന്ന വിഷയത്തിന്റെ തന്നെ പ്രാധാന്യം കുറഞ്ഞുവരികയാണ് എന്ന് കരുതി GK യെ പൂർണമായും ഒഴിവാക്കണം എന്നല്ല, Static GK ചോദ്യങ്ങൾ എല്ലാ പരീക്ഷകൾക്കും പ്രിയപ്പെട്ടവ തന്നെയാണ്.
ഇനി നമുക്ക് ഈ പരീക്ഷകൾക്ക് വേണ്ടി എങ്ങനെ തയ്യാറെടുക്കാം എന്ന് നോക്കാം, ഇന്ത്യയിലെ ഏറ്റവും വലിയ പരീക്ഷയായ IAS എഴുതാൻ പോലും ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി മതി. അതിനെല്ലാം മുൻപ് ഒരു ചോദ്യം - ആർക്കാണ് ജോലി കിന്നുന്നത്? ഉത്തരം വളരെ സിമ്പിൾ ആണ് ആരാണോ അതിനു വേണ്ടി 'കഷ്ടപ്പെടുന്നത്' അവർക്ക് ജോലി കിട്ടും, ഇവിടെ 'കഷ്ടപ്പാട്' എന്ന വാക്ക് ഉപയോഗിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല കാരണം കഷ്ടപ്പാട് എന്ന് പറയുമ്പോൾ ഇഷ്ടമല്ലാത്ത എന്തോ ഒന്ന് ചെയ്യുന്നു അല്ലെങ്കിൽ വേറെ ഒരു മാർഗ്ഗവുമില്ലാത്തതു കൊണ്ട് ചെയ്യുന്നു എന്നൊക്കെ അല്ലെ അർഥം, നിങ്ങൾ ഒന്ന് ആലോചിച്ചുനോക്കൂ നിങ്ങൾക് ഇപ്പോൾ ഒരു സർക്കാർ ജോലി കിട്ടിയാൽ നിങ്ങളുടെ retirement എന്ന് പറയുന്നത് 60 വയസിൽ ആണ് നിങ്ങൾക് ഇപ്പോൾ ഒരു 25 വയസാണെങ്കിൽ 35 വർഷത്തേക്കുള്ള നിങ്ങളുടെ ഭാവി അവിടെ സുരക്ഷിതമാവുകയാണ് ഈ 35 വർഷത്തിനിടയിൽ എന്ത് കൊറോണ വന്നാലും എന്ത് പ്രളയം വന്നാലും അതൊന്നും നിങ്ങളുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കില്ല, ഇനി മറ്റൊരു കാര്യം കൂടെ നോക്കാം നിങ്ങൾക് ഒരു മാസം ശമ്പളം 30000 രൂപ ആണെന്ന് കരുതുക അപ്പോൾ ഈ 35 വർഷക്കാലത്തെ നിങ്ങളുടെ ആകെ സാലറി മാത്രം നോക്കിയാൽ 1,26,00,000 (ഒരു കോടി 26 ലക്ഷം) രൂപ ആയിരിക്കും, എല്ലാ വർഷവും നിങ്ങൾക് ഈ 30000 രൂപ ആയിരിക്കില്ലല്ലോ, ശമ്പളം കൂടും, പുതിയ പുതിയ പേ കമ്മീഷനുകൾ വരും അപ്പോൾ എങ്ങനെ പോയാലും ഒരു 2 കോടി രൂപ വരും - ഇനി പറയു 35 വർഷത്തേക്കുള്ള നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻവേണ്ടി നിങ്ങൾ വളരെ കുറച്ചു മാസങ്ങളിലേക്ക് ചെയ്യുന്ന ഒരു കാര്യത്തെ നിങ്ങൾക് എങ്ങനെ "കഷ്ടപ്പാട്" എന്ന് വിളിക്കാൻ കഴിയും, അത് ഒരിക്കലും കഷ്ടപ്പാട് അല്ല, അത് നിങ്ങളുടെ ആഗ്രഹം ആണ് നിങ്ങളുടെ കുടുംബത്തിന് വേണ്ടി ചെയ്യുന്നതാണ്, ഇഷ്ടപെട്ടവർക്ക് വേണ്ടി ചെയ്യുന്നതാണ്, ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞു മാറ്റി നിർത്തിയവരുടെ മുന്നിൽ ജയിച്ചു കാണിക്കാൻ വേണ്ടി ചെയ്യുന്നതാണ് - അത് ഒരിക്കലും 'കഷ്ടപ്പാട്' അല്ല അത് "ഇഷ്ട്ടപ്പാട്" ആണ് അങ്ങേയറ്റം ഇഷ്ടത്തോടെ നിങ്ങൾ ചെയ്യേണ്ടത് ആണ് - ജീവിതത്തിൽ മറ്റെന്തിനേക്കാളും കൂടുതൽ പ്രാധാന്യം നിങ്ങൾ കൊടുക്കേണ്ടത് ഇതിനല്ലേ??
ഈ ഒരു ചിന്ത എന്ന് മുതൽ നിങ്ങളുടെ ഉള്ളിൽ കയറികൂടുന്നോ അന്നുമുതൽ നീ പഠിക്കും, ജോലിയും കിട്ടും, ഒരൊറ്റ കാര്യം മാത്രം ഓർത്താൽ മതി, ആവശ്യം ആണ് എല്ലാത്തിന്റെയും തുടക്കം (necessity is the mother of invention)
അയ്യോ! ഞാൻ പറയാൻ വന്നത് ഇതൊന്നുമല്ല - നിങ്ങൾ PSC, SSC, BANK, Railway പരീക്ഷകളിൽ തയ്യാറെടുക്കുന്ന ഒരു വ്യക്തി ആണോ? എങ്കിൽ നമ്മുടെ mobile application നിങ്ങൾ പ്രയോജനപ്പെടുത്തൂ അതിൽ ഈ പരീക്ഷകൾക്ക് ഒക്കെ വേണ്ടിയുള്ള ധാരാളം practice mock test കൾ ലഭ്യമാണ്, പൂർണ്ണമായും സൗജന്യമായി ആപ്പ് നിങ്ങൾക്ക് ഉപയോഗിക്കാം. നമ്മുടെ ആപ്പ് playstore ലും appstore ലും ലഭ്യമാണ് - ആപ്പ് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു
ശുഭം